ബോളിവുഡില്‍ നിരവധി ആരാധകരുള്ള യുവതാരമാണ് കാർത്തിക് ആര്യൻ. റോസാപൂക്കൾ സമ്മാനിക്കുന്നത് മുതല്‍ കവിളുകൾ പിടിച്ച് വലിച്ച് വരെ ആരാധകർ കാർത്തിക്കിനോടുള്ള സ്നേഹം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ മുട്ടില്‍ നിന്ന് കാർത്തിക്കിനോട് പ്രണയാഭ്യാർത്ഥന നടത്തിയിരിക്കുകയാണ് ഒരു ആരാധിക.
മുട്ടില്‍ നിന്ന് പ്രണയം വെളിപ്പെട്ടുത്തി ആരാധിക, അമ്പരന്ന് കാര്‍ത്തിക് ആര്യൻ
താരത്തെ ഒരു നോക്ക് കാണാനായി പതിനഞ്ച് ദിവസത്തോളം വീടിന് മുന്നില്‍ കാത്തിരുന്ന ആരാധിക കാർത്തിക്കിനെ കണ്ടതും പ്രണയം തുറന്ന് പറയുകയായിരുന്നു.
താരത്തെ ഒരു നോക്ക് കാണാനായി പതിനഞ്ച് ദിവസത്തോളം വീടിന് മുന്നില്‍ കാത്തിരുന്ന ആരാധിക കാർത്തിക്കിനെ കണ്ടതും പ്രണയം തുറന്ന് പറയുകയായിരുന്നു. ഇതിന്‍റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുട്ടിലിരുന്ന് തന്നോട് പ്രണയം പറഞ്ഞ ആരാധികയെ കാർത്തിക് പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതും ഇരുവരും ചേർന്ന് സെല്‍ഫിയെടുക്കുന്നതും വീഡിയോയില്‍ കാണാം.
അതേസമയം നടി സാറ അലി ഖാനുമായി കാർത്തിക് പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്. ഇംത്യാസ് അലി ചിത്രമായ 'ലവ് ആജ് കല്‍ 2' ല്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. പതി പത്നി ഓർ വോ, ഭൂല്‍ ഭുലയ്യ 2, ലവ് ആജ് കല്‍ 2 എന്നിവയാണ് കാർത്തിക് ആര്യന്‍റെ വരാനിരിക്കുന്ന ചിത്രങ്ങൾ.