നടി ഐശ്വര്യ റായിയെ ട്രോളിലൂടെ അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് നടൻ വിവേക് ഒബ്റോയ്. തന്‍റെ പ്രവൃത്തി ഏതെങ്കിലും സ്ത്രീയെ വേദനപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ട്വീറ്റ് പിന്‍വലിക്കുന്നതായും അറിയിച്ച് താരം ട്വിറ്ററിൽ കുറിച്ചു.
വിവാദ ട്രോളില്‍ മാപ്പ് പറഞ്ഞ് വിവേക് ഒബ്റോയ് - വിവേക് ഒബ്റോയ്
തന്‍റെ പ്രവൃത്തി മൂലം ഒരു സ്ത്രീക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ താൻ മാപ്പ് ചോദിക്കുന്നതായി വിവേക് പറഞ്ഞു.
''ഒരാള്‍ക്ക് ഒറ്റ നോട്ടത്തില്‍ ആരേയും വേദനിപ്പിക്കാത്ത തമാശയാണെന്ന് തോന്നുന്നത് മറ്റുള്ളവര്‍ക്ക് തോന്നണമെന്നില്ല. എന്‍റെ ജീവിതത്തിന്‍റെ കഴിഞ്ഞ 10 വര്‍ഷങ്ങളും ഞാന്‍ ചെലവഴിച്ചത് പാവപ്പെട്ട 2000 ല്‍ പരം പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ്. ഒരു സ്ത്രീയോടും മോശമായി പെരുമാറുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് സാധിക്കില്ല” എന്നായിരുന്നു വിവാദ ട്രോള്‍ പിന്‍വലിച്ചു കൊണ്ട് വിവേക് ട്വീറ്റ് ചെയ്തത്. ഒരു സ്ത്രീയ്‌ക്കെങ്കിലും ട്രോള്‍ വേദനയുണ്ടാക്കിയെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നതായും വിവേക് ഒബ്രോയ് പറഞ്ഞു.
ലോക്സഭ തെരഞ്ഞടുപ്പ് ഫലത്തിനെ ഐശ്വര്യ റായിയുടെ പ്രണയ ബന്ധങ്ങളുമായി താരതമ്യം ചെയ്തുള്ള മീം ആണ് വിവേക് ട്വിറ്ററില്‍ പങ്കുവച്ചത്. ഐശ്വര്യയും സല്‍മാൻ ഖാനും തമ്മിലുള്ള പ്രണയത്തെ അഭിപ്രായ വോട്ടെടുപ്പായും താനുമായുള്ള പ്രണയത്തെ എക്‌സിറ്റ് പോളായും ഒടുവില്‍ അഭിഷേകുമായുള്ള വിവാഹത്തെയും കുടുംബജീവിതത്തെയും തെരഞ്ഞെടുപ്പ് ഫലവുമായുമാണ് മീമില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.