കേരളം

kerala

ETV Bharat / sitara

വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍റെ പുതിയ ചിത്രം; 'രണ്ടി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു - prejeev sathyavrethan

മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് 'രണ്ടി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

entertainment  രണ്ട്  രണ്ട് സിനിമ  സുജിത് ലാൽ  ഫസ്റ്റ് ലുക്ക് പോസ്റ്റർ  പ്രജീവ് സത്യവ്രതൻ  വിഷ്‌ണു ഉണ്ണിക്കൃഷ്ണൻ  രണ്ടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  Vishnu Unnikrishnan new movie  Randu film first look poster  sujith lal
വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍റെ പുതിയ ചിത്രം

By

Published : Jul 2, 2020, 2:24 PM IST

സുജിത് ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'രണ്ടി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രത്തിൽ വിഷ്‌ണു ഉണ്ണിക്കൃഷ്ണനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിന്‍റെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തത്.

ബിനുലാൽ ഉണ്ണി രണ്ടിന്‍റെ രചന നിർവഹിച്ചിരിക്കുന്നു. അന്ന രേഷ്‌മരാജൻ, ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി. മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം ഒരുക്കുന്നു. രജിഷ വിജയൻ അഭിനയിച്ച ഫൈനൽസിന്‍റെ വിജയത്തിന് ശേഷം ഹെവൻലി മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന പുതിയ ചിത്രമാണിത്. അനീഷ് ലാലാണ് രണ്ടിന്‍റെ ഛായാഗ്രാഹകൻ. മനോജ് കണ്ണോത്ത് ആണ് എഡിറ്റർ.

ABOUT THE AUTHOR

...view details