വിശാൽ, റാഷി ഖന്ന എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'അയോഗ്യ' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ വെങ്കട്ട് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് വിശാൽ എത്തുന്നത്. എ ആർ മുരുകദോസിൻ്റെ സഹസംവിധായകനായിരുന്നു വെങ്കട്ട് മോഹൻ. അയോഗ്യയുടെ സംവിധാനവും രചനയും നിർവ്വഹിക്കുന്നതും വെങ്കട്ട് മോഹനാണ്. പുരി ജനന്നാഥിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ടെമ്പർ എന്ന തെലുങ്ക് ചിത്രത്തിൻ്റെ തമിഴ് റീമേക്കാണ് അയോഗ്യ.
'വീണ്ടും പൊലീസ് വേഷത്തിൽ വിശാൽ'; അയോഗ്യ ട്രെയിലറെത്തി - വിശാൽ
നവാഗതനായ വെങ്കട്ട് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാഷി ഖന്നയാണ് നായിക.
ayogya
റാഷി ഖന്ന നായികയാകുന്ന ചിത്രത്തിൽ യോഗി ബാബു, പാർഥിപൻ, സോണിയ അഗർവാൾ, എം എസ് ഭാസ്കർ, ആനന്ദ് രാജ്, കെ എസ് രവികുമാർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ലൈറ്റ് ഹൗസ് മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ബി മധുവാണ് ചിത്രം നിർമ്മിക്കുന്നത്. വി ഐ കാര്‍ത്തിക് ഛായാഗ്രഹണവും സാം സി എസ് സംഗീതവും നിർവഹിക്കുന്നു. മെയ് 10 ന് അയോഗ്യ തിയറ്ററുകളിലെത്തും.