കേരളം

kerala

ETV Bharat / sitara

ജാഗ്രൺ ചലച്ചിത്ര മേള; വൈറസ് മികച്ച ഇന്ത്യൻ ചിത്രം

രാജ്യാന്തര തലത്തില്‍ മികച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരം നല്‍കി വരുന്ന ചലച്ചിത്രമേളകളില്‍ ഒന്നാണ് ജാഗ്രണ്‍ പ്രകാശന്‍ ഗ്രൂപ്പ് നടത്തുന്ന ചലച്ചിത്രമേള.

virus

By

Published : Sep 30, 2019, 4:46 PM IST

മുംബൈ ജാഗ്രണ്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ആഷിഖ് അബു ചിത്രം ‘വൈറസ്’. ആഷിഖ് അബു, തിരക്കഥാകൃത്തുകളായ മുഹ്‌സിന്‍ , സുഹാസ്, ഷറഫു എന്നിവര്‍ മുതിര്‍ന്ന സംവിധായകന്‍ കേതന്‍ മേത്തയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു.

രാജ്യാന്തര തലത്തില്‍ മികച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരം നല്‍കി വരുന്ന ചലച്ചിത്രമേളകളില്‍ ഒന്നാണ് ജാഗ്രണ്‍ പ്രകാശന്‍ ഗ്രൂപ്പ് നടത്തുന്ന ചലച്ചിത്രമേള. പത്താമത് ജാഗ്രന്‍ ചലച്ചിത്ര മേളയിലാണ് വൈറസ് നേട്ടം കൊയ്തത്. ആസാമീസ് ചിത്രം ‘ബുള്‍ബുള്‍ കാന്‍ സിംഗ്’ ഒരുക്കിയ റിമ ദാസും ബംഗാളി ചിത്രം ‘ഗ്വാരെ ബൈരെ ആജ്’ സംവിധാനം ചെയ്ത അപര്‍ണ സെന്നും മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ഗ്രീക്ക് സിനിമയായ 'ഹോളി ബൂം' ആണ് മികച്ച വിദേശ ചിത്രം.

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് 'വൈറസ്'. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

ABOUT THE AUTHOR

...view details