ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങി എല്ലാ മേഖലകളിലും കൈവച്ചിട്ടുള്ള ആളാണ് വിനീത് ശ്രീനിവാസൻ. നടൻ ശ്രീനിവാസന്‍റെ മകൻ എന്നതിലുപരി ചലച്ചിത്ര രംഗത്ത് സ്വന്തമായൊരിടം കണ്ടെത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം.
ഈ ചിത്രത്തില്‍ മൂന്ന് പേരുണ്ട്; വീണ്ടും അച്ഛനാകുന്നതിന്‍റെ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസൻ - vineeth sreenivasan
മകന്‍റെ രണ്ടാം ജന്മദിനത്തില്‍ താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ് വിനീത്.
2012 ഒക്ടോബര്‍ 18നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നു. മകന്‍റെ രണ്ടാം ജന്മദിനത്തില്‍ താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ് വിനീത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പമാണ് തനിക്കും ദിവ്യയ്ക്കും മറ്റൊരു കുഞ്ഞുകൂടി ജനിക്കാന്‍ പോകുന്ന വിവരം വിനീത് അറിയിക്കുന്നത്. ‘എന്‍റെ മകന് ഇന്ന് രണ്ടു വയസാവുകയാണ്. അവന്‍റെ അമ്മ അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു കുഞ്ഞിന് കൂടി ജന്മം നല്‍കും. അതുകൊണ്ട് ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്,’ ഭാര്യ ദിവ്യ നാരായണനും മകന്‍ വിഹാനും കടലോരത്ത് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് വിനീത് കുറിച്ചു.
ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍, ആര്‍ ജെ മത്തുക്കുട്ടി എന്നിവരടക്കം നിരവധി പേരാണ് വിനീതിന് ആശംസകള്‍ അറിയിച്ചെത്തിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ആണ് വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം.