ഇതിലും മികച്ച മറുപടിയില്ല; ഷാനിന്‍റെ പോസ്റ്റിന് പ്രശംസയുമായി വിനീത് - Shan Rahman fb post
ഹൃദയത്തിന്‍റെ സംഗീതം ചെയ്യുന്ന ഹിഷാം അബ്ദുല്‍ വഹാബിന് പ്രതിഭ തെളിയിക്കാൻ നല്ലൊരു സിനിമ ആവശ്യമാണെന്നും ഇതുപോലെ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ താനും വിനീതുമൊക്കെ പലപ്പോഴും ശ്രമിക്കാറുണ്ടെന്നുമാണ് ഷാൻ റഹ്‌മാൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
![ഇതിലും മികച്ച മറുപടിയില്ല; ഷാനിന്‍റെ പോസ്റ്റിന് പ്രശംസയുമായി വിനീത് Vineeth Sreenivasan Entertainment Vineeth Sreenivasan praises Shan Rahman ഷാനിന്‍റെ പോസ്റ്റിന് പ്രശംസയുമായി വിനീത് ഷാൻ റഹ്‌മാൻ വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ ഹൃദയം Shan Rahman fb post Vineeth Sreenivasan facebook post](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5261801-thumbnail-3x2-vnthshn.jpg)
ശ്രീനിവാസൻ- മോഹൻലാൻ- പ്രിയദർശൻ ത്രയത്തിലൂടെ മലയാളസിനിമയിൽ ഒരുപാട് ഹിറ്റുകൾ പിറന്നിട്ടുണ്ട്. ഇവരുടെ രണ്ടാം തലമുറയും സിനിമക്ക് വേണ്ടി കൈകോർക്കുകയാണ് 'ഹൃദയം' എന്ന ചിത്രത്തിലൂടെ. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും നായികാ നായകന്മാരാവുന്ന ചിത്രം സംവിധാനം ചെയ്യുന്ന പുതിയസിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. എന്നാൽ, ഹൃദയത്തിലെന്തുകൊണ്ട് ഷാൻ റഹ്‌മാൻ സംഗീതം ചെയ്യുന്നില്ല എന്നതായിരുന്നു സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. വിനീതും ഷാനും തമ്മിൽ അടിച്ചുപിരിഞ്ഞോ എന്ന് വരെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ കഴിഞ്ഞ ദിവസം ഇതിന് മറുപടിയുമായെത്തിയിരുന്നു. ഹൃദയത്തിന്‍റെ സംഗീതം ചെയ്യുന്ന ഹിഷാം അബ്ദുല്‍ വഹാബിന് പ്രതിഭ തെളിയിക്കാൻ നല്ലൊരു സിനിമ ആവശ്യമാണെന്നും ഇതുപോലെ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ താനും വിനീതുമൊക്കെ പലപ്പോഴും ശ്രമിക്കാറുണ്ടെന്നുമാണ് ഷാൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.