വിഹാന് കുഞ്ഞനുജത്തി കൂടി; രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസൻ - വിനീത് ശ്രീനാവാസൻ
വിഹാന്‍റെ ജന്മദിനത്തിലാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന വിവരം വിനീത് പുറത്തുവിട്ടത്.
നടന്‍ വിനീത് ശ്രീനിവാസന്‍ നായകനായുളള 'മനോഹരം' എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം വിനീത് അഭിനയിച്ച 'തണ്ണീര്‍മത്തന്‍ ദിനങ്ങളും' മികച്ച അഭിപ്രായം നേടിയിരുന്നു. ഇതിനിടെ, ജീവിതത്തിലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവച്ചിരിക്കുകയാണ് താരം. ദിവ്യക്കും തനിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു എന്ന വാർത്തയാണ് വിനീത് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 'രണ്ടുവയസ്സുകാരന്‍ വിഹാന് ഒരു കുഞ്ഞ് അനുജത്തിയെ കിട്ടിയിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും അനുഗ്രഹത്തിനും നന്ദി', വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് താന്‍ വീണ്ടും അച്ഛനാകാന്‍ പോകുന്നു എന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍ സോഷ്യല്‍മീഡിയിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2012 ല്‍ ആണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. ഏറെ നാൾ നീണ്ടുനിന്ന പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 2017 ല്‍ ആണ് ഇരുവർക്കും ആൺകുഞ്ഞ് ജനിക്കുന്നത്.