കേരളം

kerala

ETV Bharat / sitara

പേടിക്കാൻ ഒരുങ്ങിക്കോളൂ; ആകാശഗംഗ 2 ട്രെയിലർ എത്തി - ആകാശഗംഗ 2 ട്രെയിലർ

ആദ്യ ഭാഗത്തിലെ ഹിറ്റ് ഗാനം 'പുതുമഴയായി വന്നു' എന്ന ഗാനവും ട്രെയിലറില്‍ ഉപയോഗിച്ചിട്ടുണ്ട്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആകാശഗംഗ 2

By

Published : Oct 19, 2019, 8:00 AM IST

സംവിധായകന്‍ വിനയന്‍റെ പുതിയ ചിത്രം ആകാശഗംഗ 2 വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രമായ ആകാശഗംഗയുടെ രണ്ടാം വരവും പേടിപ്പെടുത്തുന്നതാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ആദ്യ ഭാഗത്തെ ഓര്‍മപ്പെടുത്തുന്ന നിരവധി രംഗങ്ങളും ട്രെയിലറിലുണ്ട്.

ആദ്യ ഭാഗത്തിലെ ഹിറ്റ് ഗാനം 'പുതുമഴയായി വന്നു' എന്ന ഗാനവും ട്രെയിലറില്‍ ഉപയോഗിച്ചിട്ടുണ്ട്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രവും കൂടിയാണ് ‘ആകാശഗംഗ 2’. ആദ്യ ചിത്രം കഴിഞ്ഞ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമൊരുങ്ങുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണവും നടന്നത്.

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി എന്നിവരെ കൂടാതെ വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. മലയാളത്തിലും തമിഴിലുമായാണ് ഈ ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്. വിനയന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രകാശ് കുട്ടിയാണ്. ഹരിനാരായണന്‍, രമേശന്‍ നായര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ബിജിബാലും ബേണി ഇഗ്നേഷ്യസും ചേര്‍ന്നാണ്.

ABOUT THE AUTHOR

...view details