വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടല്‍ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. കടലില്‍ സ്രാവുകളെ വേട്ടയാടുന്ന മുക്കുവനായ വിനായകന്‍റെ കഥാപാത്രത്തെയാണ് ടീസറില്‍ കാണിക്കുന്നത്.
ആഴക്കടലില്‍ സ്രാവിനെ വേട്ടയാടി വിനായകൻ; പ്രണയമീനുകളുടെ കടല്‍ ടീസർ - vinayakan
ആമിക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രണയമീനുകളുടെ കടല്‍'.
ഒരിടവേളക്ക് ശേഷം ജോൺ പോൾ തിരക്കഥാ രംഗത്തേക്ക് മടങ്ങിവരുന്ന ചിത്രമാണ് 'പ്രണയമീനുകളുടെ കടല്‍'. കമലും ജോണും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 31 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. 1988ല്‍ പുറത്തിറങ്ങിയ 'ഉണ്ണികൃഷ്ണന്‍റെ ആദ്യത്തെ ക്രിസ്മസ്' എന്ന ചിത്രത്തിന് വേണ്ടിയാണ് ജോണും കമലും അവസാനമായി ഒന്നിച്ചത്.
ഡാനി പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിർമ്മാണം. വിനായകനും ദിലീഷ് പോത്തനും പുറമെ ഗബ്രി ജോസ്, ജിതിൻ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണു പണിക്കർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.