വയനാട്: ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ അഭിഭാഷകനൊപ്പം നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.
മീ ടൂ; വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു - വിനായകൻ
വിനായകന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
വിനായകന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജാമ്യത്തിൽ വിട്ടത്. പൊലീസ് വിളിച്ച് വരുത്താതെ, വിനായകൻ സ്വമേധയാ സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. യുവതിയോടല്ല ആദ്യം ഫോണിൽ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകൻ പൊലീസിന് മൊഴി നൽകി. യുവതിയുടെ മൊഴിയും പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാൽ അറയ്ക്കുന്ന രീതിയിൽ നടൻ തന്നോട് സംസാരിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. ഇതിന്‍റെ ഫോണ്‍ റെക്കോർഡും പൊലീസിന് മുന്നിൽ യുവതി ഹാജരാക്കി.
ഒരു പരിപാടിക്കായി ക്ഷണിക്കാൻ ഫോണില്‍ വിളിച്ച തന്നോട് വിനായകൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കല്‍പ്പറ്റ പൊലീസ് ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120-O എന്നീ വകുപ്പുകൾ നടനെതിരെ ചുമത്തുകയായിരുന്നു.