കേരളം

kerala

ETV Bharat / sitara

വിനയ് ഫോർട്ട് ചിത്രം വാതിലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - വാതിൽ

ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

vinay forrt  vaathil  first look poster  വിനയ് ഫോർട്ട്  വാതിൽ  സർജു രമാകാന്ത്
വിനയ് ഫോർട്ട് ചിത്രം വാതിലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

By

Published : Jul 31, 2021, 6:10 PM IST

വിനയ് ഫോർട്ടിനെ നായകനാക്കി നവാഗതനായ സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രം 'വാതിലി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ആണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

വിനയ് ഫോർട്ടിനൊപ്പം ചിത്രത്തിൽ കൃഷ്ണ ശങ്കർ, അനു സിത്താര എന്നിവരും പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നുണ്ട്. സ്പാർക്ക് പിക്ചേഴ്സിന്‍റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഷംനാദ് ഷബീർ ആണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം മനേഷ് മാധവൻ.

Also Read: ഉലകനായകനൊപ്പം 'വിക്ര'ത്തിൽ കാളിദാസ് ജയറാമും

ഫഹദ് ഫാസിൽ നായകനായെത്തിയ മഹേഷ് നാരായണൻ ചിത്രം മാലിക് ആണ് വിനയ് ഫോർട്ടിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്‍റെ നിവിൻ പോളി ചിത്രം 'കലഹം കാമിനി കലഹ'ത്തിലും വിനയ് ഫോർട്ട് വേഷമിടുന്നുണ്ട്.

ABOUT THE AUTHOR

...view details