റെഡ് ചില്ലീസ് എന്‍റർടെയ്ൻമെന്‍റ്, ദൃശ്യം ഫിലിംസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ക്രൈം ത്രില്ലർ ചിത്രം ലവ് ഹോസ്റ്റലിന്‍റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായതായി അഭിനേതാക്കളും അണിയറ പ്രവർത്തകരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. 40 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഭോപ്പാൽ, പട്യാല, മുംബൈ എന്നിവിടങ്ങളിലായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടന്നത്. വിക്രാന്ത് മാസെ, ബോബി ഡിയോൾ, സാന്യ മൽഹോത്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.