കേരളം

kerala

ETV Bharat / sitara

വിദേശത്ത് മാസ് കാട്ടാന്‍ വിജയ് സേതുപതി; സിന്ധുബാദ് ടീസറെത്തി - സിന്ധുബാദ് ടീസർ

ആക്ഷന്‍ പടവുമായി വിജയ് സേതുപതി വീണ്ടും.

വിദേശ മണ്ണില്‍ മാസ് കാട്ടി വിജയ് സേതുപതി; സിന്ധുബാദ് ടീസർ

By

Published : Mar 11, 2019, 10:04 PM IST

അരുണ്‍ കുമാറിന്‍റെ സംവിധാനത്തില്‍ വിജയ് സേതുപതി നായകനാകുന്ന സിന്ധുബാദിന്‍റെ ടീസര്‍ പുറത്തുവിട്ടു. സേതുപതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ടീസര്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. വിദേശരാജ്യത്താണ് ചിത്രത്തിന്‍റെ ഭൂരിഭാഗം കഥയും നടക്കുന്നതെന്നാണ് ടീസർ നല്‍കുന്ന സൂചന.

ഹിറ്റ് ജോഡിയായ സേതുപതിയും സംവിധായകന്‍ എസ് യു അരുണ്‍ കുമാറും മൂന്നാമതും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിന്ധുബാദിനുണ്ട്. ഇരുവരും ഒരുമിച്ച ‘പന്നൈയ്യാരും പത്മിനിയും’, ‘സേതുപതി’ എന്നീ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. അഞ്ജലിയാണ് സിന്ധുബാദില്‍ വിജയ് സേതുപതിയുടെ നായിക. എസ് എന്‍ രാജരാജന്‍റെ കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രജനീകാന്ത് നായകനായെത്തിയ പേട്ടയാണ് അവസാനമായി സേതുപതി സ്‌ക്രീനിലെത്തിയ ചിത്രം. പേട്ടയും സേതുപതി അവതരിപ്പിച്ച ജിത്തു ഭായ് എന്ന വില്ലനും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ സൂപ്പര്‍ ഡീലക്‌സിന്‍റെ ടീസറും പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇതിനിടെയാണ് പുതിയ ചിത്രത്തിന്‍റെ ടീസറും പുറത്ത് വരുന്നത്.

ABOUT THE AUTHOR

...view details