ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനെ പിന്തുണച്ച് തമിഴ് നടന്‍ വിജയ് സേതുപതി. താന്‍ പിണറായി വിജയന്‍റെ കടുത്ത ആരാധകനാണെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതി ആകര്‍ഷിച്ചുവെന്നും സേതുപതി പറയുന്നു. ഒരു സ്ചാവകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. പിണറായിക്കൊപ്പം വേദിപങ്കിട്ടതിനെക്കുറിച്ചും സേതുപതി പറഞ്ഞു. ''പിണറായി വിജയന്‍ കടന്നു വന്നപ്പോള്‍ ഒരു ഹെഡ്മാസ്റ്റര്‍ കടന്നുവന്നതായാണ് തോന്നിയത്. എല്ലാ ബഹളവും അദ്ദേഹം വന്നപ്പോള്‍ നിലച്ചു.'' മക്കൾ സെൽവൻ പറയുന്നു.
സംസാരിക്കുന്നതിനിടെ തനിക്ക് പോകാനുള്ള വിമാനം പത്ത് മണിക്കാണെന്ന് പറഞ്ഞുവെന്നും എങ്കില്‍ താങ്കള്‍ ആദ്യം സംസാരിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും സേതുപതി പറയുന്നു. ''അതെന്നെ അദ്ഭുതപ്പെടുത്തി. വളരെ ലളിതമായിരുന്നു അദ്ദേഹത്തിൻ്റെ നിര്‍ദ്ദേശം. അതൊരു എം.എല്‍.എയോ എം.പിയോ ആയിരുന്നുവെങ്കില്‍ അത്തരത്തില്‍ സഹകരിക്കുമോ? മുഖ്യമന്ത്രി എപ്പോഴും കൂളാണ്. ഏതു പ്രശ്‌നവും പക്വതയോടെ കൈകാര്യം ചെയ്യും. കേരളത്തിലെ പ്രളയത്തിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പത്ത് കോടി രൂപയാണ് പിണറായി വിജയന്‍ സാര്‍ നല്‍കിയത്. ആ നന്ദി എപ്പോഴുമുണ്ട്'' സേതുപതി പറയുന്നു.