വിഖ്യാത ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ സിനിമയാകുന്നു. ബയോപിക് സിനിമയിൽ മുത്തയ്യയുടെ കഥാപാത്രത്തിൽ എത്തുന്നത് നടൻ വിജയ് സേതുപതിയാണ്. വിജയ് സേതുപതി ഇങ്ങനെയൊരു സിനിമയുടെ ഭാഗമാകുന്നു എന്നുള്ള വാർത്തകൾ കുറേ നാളുകളായി പ്രചരിക്കുന്നു. എന്നാൽ ഇന്നാണ് സിനിമയുടെ അറിയിപ്പ് നായകൻ പങ്കുവയ്ക്കുന്നത്. സിനിമയുടെ അറിയിപ്പ് നടൻ വിജയ് സേതുപതി ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവച്ചാണ് അറിയിച്ചത്.
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ സിനിമയാകുന്നു; നായകനായി എത്തുന്നത് വിജയ് സേതുപതി - muthiah muraleedaran
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ സിനിമയാകുന്നു; നായകനായി എത്തുന്നത് വിജയ് സേതുപതി
മൂവി ട്രെയിൻ മോഷൻ പിക്ചർസും ഡാർ മോഷൻ പിക്ചേർസും ചേർന്നാണ് ഈ സ്പോർട്‌സ് സിനിമ നിർമിക്കുന്നത്. എം.എസ് ശ്രീപതിയാണ് സിനിമയുടെ സംവിധായകൻ. ഔദ്യോഗികമായ മറ്റ് വിവരങ്ങൾ ഉടൻ ഉണ്ടാകും എന്നാണ് വിജയ് സേതുപതി പങ്കുവച്ച പോസ്റ്ററിൽ വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ട്രേഡ് അനാലിസ്റ്റ് കൂടിയായ തരൻ ആദർശ് ഇത് സിനിമയുടെ ഔദ്യോഗികമായ അറിയിപ്പ് എന്ന് ട്വിറ്ററിൽ കുറിച്ചിട്ടുമുണ്ട്.
സിനിമയുടെ ടൈറ്റിൽ '800' എന്നാണ് പ്രചരിക്കുന്നത്. മുത്തയ്യ മുരളീധരൻ കൈവരിച്ച 800 അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റുകളെ സൂചിപ്പിക്കുന്നത് പോലെ എന്നാണ് ഈ '800' എന്ന ടൈറ്റിലിന് ലഭിക്കുന്ന വിശദീകരണം. 2019ൽ ഷൂട്ടിംഗ് ആരംഭിച്ച് 2020ൽ റീലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. വിജയ് സേതുപതിയുടെ അടുത്തടുത്ത സിനിമകളും തുടർന്നുള്ള കൊവിഡും സിനിമയുടെ ചിത്രീകരണം നീണ്ടുപോകാൻ കാരണമായെന്ന് കരുതപ്പെടുന്നു.