മാര്‍വല്‍ സീരിസിലെ ഏറ്റവും പുതിയ ചിത്രമായ 'അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമി'ൻ്റെ തമിഴ് പതിപ്പില്‍ അയേണ്‍ മാന് ശബ്ദം നല്‍കിയതിന് നടൻ വിജയ് സേതുപതിക്ക് നേരേ വിമർശനം. താരത്തിൻ്റെ ശബ്ദവും അയേണ്‍ മാൻ ആയി വേഷമിടുന്ന റോബർട്ട് ഡൗണിയുടെ ശബ്ദവും ചേരുന്നില്ലെന്നാണ് മാർവൽ ആരാധകരുടെ പക്ഷം.
അയേണ്‍ മാന് ശബ്ദം നൽകി വിജയ് സേതുപതി; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ - വിജയ് സേതുപതി
താരത്തിൻ്റെ ശബ്ദവും അയേണ്‍ മാൻ ആയി വേഷമിടുന്ന റോബർട്ട് ഡൗണിയുടെ ശബ്ദവും ചേരുന്നില്ലെന്നാണ് മാർവൽ ആരാധകരുടെ പക്ഷം.
ഏറെനാളായി അയേണ്‍ മാനിന് ശബ്ദം നല്‍കിയിരുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ മാറ്റിയാണ് വിജയ് സേതുപതിയെ കൊണ്ടുവന്നത്. അവഞ്ചേഴ്സ് എൻഡ് ഗെയിം തമിഴ് പതിപ്പിൻ്റെ ട്രെയിലർ ഇറങ്ങിയതോടെ സേതുപതിക്കും ട്രെയിലറിനുമെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്.
ഒരു വര്‍ഷത്തോളം ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഇത് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. കാത്തിരിക്കാന്‍ വയ്യെന്നും പഴയ ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തന്നെ കൊണ്ടുവന്ന് ഡബ്ബ് ചെയ്യിപ്പിച്ചില്ലെങ്കില്‍ ചിത്രം കാണില്ലെന്നും ഒരു കൂട്ടർ പറയുന്നു. വിജയ് സേതുപതിയെ കൂടാതെ നടി ആന്‍ഡ്രിയ ജെറമിയയും ചിത്രത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. തമിഴ് തിരക്കഥ രചിച്ച സംവിധായകൻ എആര്‍ മുരുഗദോസിനു നേരേയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.