കേരളം

kerala

ETV Bharat / sitara

ആ 800 വിക്കറ്റുകൾ ഇനി ബിഗ് സ്ക്രീനില്‍; മുത്തയ്യ മുരളീധരനാകാൻ ഒരുങ്ങി വിജയ് സേതുപതി - vijay sethupathi

ഡാര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ റിലീസ് ചെയ്യാന്‍ ആണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.

മുത്തയ്യ മുരളീധരനാകാൻ ഒരുങ്ങി വിജയ് സേതുപതി

By

Published : Jul 25, 2019, 10:21 AM IST

ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിതം സിനിമയാകുന്നു. '800' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുത്തയ്യ മുരളീധരനാകുന്നത് തമിഴ് സൂപ്പർ താരം വിജയ് സേതുപതിയാണ്. ശ്രീപതി രംഗസവാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. സിനിമയുടെ ടൈറ്റിലും 800 എന്നായത് അതിനാലാണ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്. ലോകമെമ്പാടും വ്യക്തിമുദ്ര പതിപ്പിച്ച തമിഴ് വംശജനായ കായിക താരമാണ് മുത്തയ്യ മുരളീധരനെന്നും അദ്ദേഹത്തിന്‍റെ ബയോപിക്കില്‍ അഭിനയിക്കാനാവുന്നതില്‍ ഏറെ സന്തോഷവാനാണെന്നും വിജയ് സേതുപതി പ്രതികരിച്ചു.

'മുരളിയെ അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മുരളി നേരിട്ട് തന്നെ ചിത്രവുമായി സഹകരിക്കുമെന്നതും ക്രിക്കറ്റുമായി ബന്ധപ്പെട്ട് എനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുമെന്നും ഉള്ളതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് മുരളിയോടും ചിത്രത്തിന്‍റെ നിര്‍മാതാക്കളോടും എനിക്ക് നന്ദിയുണ്ട്'. വിജയ് സേതുപതി പറഞ്ഞു. തന്‍റെ ജീവചരിത്ര സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നതില്‍ താന്‍ അതീവ സന്തോഷവാനാണ് എന്ന് മുത്തയ്യ മുരളീധരനും വ്യക്തമാക്കി. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി ലോകത്തിന്‍റെ വിവിധഭാഗങ്ങളിലായിട്ടാകും സിനിമ ചിത്രീകരിക്കുക.

ABOUT THE AUTHOR

...view details