അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെലുങ്കിൽ മാത്രമല്ല, മലയാളികളുടെയും പ്രിയനടനായി മാറിയ യുവതാരമാണ് വിജയ് ദേവരകൊണ്ട. ഇപ്പോൾ താരം പുതിയ വീട് സ്വന്തമാക്കിയതിന്‍റെ സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ ആരാധകരും വിജയ്‌യുടെ ആഘോഷത്തിൽ പങ്കുചേരുകയാണ്.
പുതിയ വീട്, അമ്മയുടെ സന്തോഷം, അച്ഛന്‍റെ അഭിമാനം; സന്തോഷം പങ്കുവച്ച് വിജയ് ദേവരകൊണ്ട - ദേവരകൊണ്ട പുതിയ വീട്
പുതിയ വീട്ടിൽ വച്ചുള്ള കുടുംബഫോട്ടോ പങ്കുവച്ചുകൊണ്ട് തന്‍റെ രക്ഷിതാക്കളുടെ ആഗ്രഹം സഫലമായെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ദേവരകൊണ്ട പുതിയ വീട്
ഹൈദരാബാദിലെ പോഷ് ഏരിയയിലാണ് താരത്തിന്‍റെ പുതിയ വീട്. ജൂബിലി ഹിൽസിലുള്ള പുതിയ വീട്ടിൽ വച്ചെടുത്ത അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ചിത്രമാണ് വിജയ് ദേവേരകൊണ്ട പങ്കുവച്ചത്. ബന്ധുക്കളുടെയും കുടുംബ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങ്.