പ്രമുഖ സംവിധായകൻ പുരി ജഗന്നാഥിന്‍റെ അടുത്ത ചിത്രത്തിൽ നായകനാകാൻ വിജയ് ദേവരകൊണ്ട. ജെജിഎം എന്ന് പേരിട്ടിരിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രത്തിലാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും പുരി ജഗന്നാഥ് ആണ്.
ഏറ്റവും വെല്ലുവിളി നിറഞ്ഞ സ്ക്രിപ്‌റ്റുകളിൽ ഒന്നാണ് പുതിയ ചിത്രത്തിന്‍റേതെന്നും എല്ലാ ഭാഷക്കാര്‍ക്കും ഇഷ്‌ടപ്പെടുന്നതുമായിരിക്കുമെന്നും വിജയ് പറഞ്ഞു. പുരിയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഇതുവരെ താൻ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് ചിത്രത്തിലേതെന്നും വിജയ് കൂട്ടിച്ചേർത്തു.