കേരളം

kerala

ETV Bharat / sitara

ഇന്ദിര ഗാന്ധിയാകാനുള്ള കാരണം തുറന്ന് പറഞ്ഞ് വിദ്യാ ബാലൻ - വിദ്യാ ബാലൻ

സാഗരിക ഗോസിന്‍റെ 'ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകം ആസ്പദമാക്കിയാണ് സിരീസ് ഒരുക്കുന്നത്

വിദ്യാ ബാലൻ

By

Published : Aug 30, 2019, 10:01 AM IST

ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി നടി വിദ്യാ ബാലന്‍. എല്ലാ താരങ്ങളും ബിജെപി സര്‍ക്കാരിനെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നതിന് തനിക്ക് വ്യക്തമായ കാരണമുണ്ടെന്ന് വിദ്യ ബാലന്‍ പറയുന്നു. ഏറ്റവും കരുത്തരായ സ്ത്രീകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യം തെളിയുന്ന മുഖം ഇന്ദിര ഗാന്ധിയുടേതാണെന്നും പാര്‍ട്ടി രാഷ്ട്രീയത്തോട് തനിക്ക് യാതൊരു താല്‍പര്യവുമില്ലെന്നും വിദ്യ ബാലന്‍ പറഞ്ഞു. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടും തനിക്ക് ഒന്നും ചെയ്യാനില്ല എന്നും വിദ്യ ബാലന്‍ വ്യക്തമാക്കി.

“ഇന്ദിര ഗാന്ധിയുടെ വെബ് സീരിസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല. ഇതൊരു വ്യക്തിയെ കുറിച്ച് മാത്രമുള്ളതാണ്. രാഷ്ട്രീയത്തിനും അതീതയായ വ്യക്തിയെ കുറിച്ചുള്ളത്. ഇതാണ് ഇന്ദിര ഗാന്ധിയായി അഭിനയിക്കാനുള്ള കാരണം”-വിദ്യ ബാലന്‍ പറഞ്ഞു. വെബ് സീരിസ് ആയതിനാല്‍ കുറച്ച് കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും ചിലപ്പോള്‍ ഷൂട്ടിങ് ആരംഭിക്കാൻ ഏതാനും വര്‍ഷങ്ങള്‍ എടുത്തേക്കാമെന്നും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു. റിതേഷ് ബത്രയാണ് സീരീസ് സംവിധാനം ചെയ്യുന്നത്. നിലവില്‍ ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടർ ശകുന്തള ദേവിയുടെ ബയോപിക്കില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് താരം.

ABOUT THE AUTHOR

...view details