പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തളാ ദേവിയുടെ ജീവിതം പ്രമേയമാകുന്ന 'ശകുന്തള ദേവി ഹ്യൂമൻ കമ്പ്യൂട്ടർ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിദ്യാ ബാലനാണ് ചിത്രത്തില്‍ ശകുന്തള ദേവിയായി എത്തുന്നത്.
മനുഷ്യ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായി വിദ്യാ ബാലന്‍; ഫസ്റ്റ് ലുക്ക് പുറത്ത് - shankutala devi movie first look
ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന്‍ മംഗളിന് ശേഷം വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണിത്.

'ആകാംക്ഷ നാള്‍ക്കുനാള്‍ ഇരട്ടിയാകുന്നു. കണക്കിലെ ജീനിയസിനെ അടുത്തറിയാന്‍ നേരമായി.. ' ബയോപിക്കിന്‍റെ ആദ്യ പോസ്റ്റർ പങ്കുവച്ച് കൊണ്ട് വിദ്യ ബാലൻ ട്വീറ്റ് ചെയ്തു. ചിത്രത്തിനായി പുതിയ ഹെയര്‍ സ്‌റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്. അനു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജീനിയസ് ഫിലിംസിന്‍റെ ബാനറില്‍ സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക്‌സ് പ്രൊഡക്ഷന്‍സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2020ല്‍ ആണ് ചിത്രം പുറത്തിറങ്ങുക.
അഞ്ചാം വയസ്സില്‍ 18 വയസ്സുള്ളവര്‍ക്ക് വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹരിച്ചാണ് ശകുന്തളാ ദേവി ശ്രദ്ധ നേടുന്നത്. കാല്‍ക്കുലേറ്ററിനേക്കാള്‍ വേഗത്തില്‍ ഗണിത സമവാക്യങ്ങള്‍ പരിഹരിച്ച ശകുന്തളാ ദേവി ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കണക്ക് പോലെ ജ്യോതിഷത്തിലും കഴിവുണ്ടായിരുന്ന അവരുടെ ഓര്‍മ്മശക്തിയും ലോക പ്രശസ്തമാണ്. നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.