മുംബൈ: പ്രശസ്‌ത സംവിധായകനും നിർമാതാവുമായ ജോണി ബക്ഷി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 82 വയസായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ ജുഹുവിലെ ആരോഗ്യ നിധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് പരിശോധനക്ക് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു മരണം.
നിര്‍മാതാവും സംവിധായകനുമായ ജോണി ബക്ഷി അന്തരിച്ചു - സിനിമ നിർമാതാവ്
ജുഹുവിലെ ആരോഗ്യ നിധി ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

പ്രശസ്‌ത സിനിമ നിർമാതാവ് ജോണി ബക്ഷി അന്തരിച്ചു
ഖുദായി (1994), ദാക്കൂ ഓര്‍ പൊലീസ്(1992) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. രാവണ്‍ (1984), ഫിര്‍ തേരി കഹാനി യാദ് ആയേ (1993) തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ നിർമാണത്തിൽ പുറത്തിറങ്ങിയത്. കുനാൽ കോലി, അനുപം ഖേര്‍ തുടങ്ങിയവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.