കേരളം

kerala

ETV Bharat / sitara

'ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ കഥയാണ് ഉണ്ട'; രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി ചിത്രത്തിൻ്റെ തിരക്കഥാകൃത്ത്

ഇലക്ഷന്‍ ഡ്യൂട്ടിക്കായി ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത പ്രദേശത്തേക്ക് പോകുന്ന പത്തംഗ പൊലീസുകാരുടെ കഥയാണ് ഉണ്ട എന്ന ചിത്രത്തിൽ പറയുന്നത്. ഇപ്പോഴിതാ വോട്ടെടുപ്പ് ദിവസമായ ഇന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഹർഷാദ് ചിത്രത്തെപ്പറ്റി കുറിച്ചത്.

unda

By

Published : Apr 23, 2019, 8:19 PM IST

Updated : Apr 23, 2019, 9:28 PM IST

മമ്മൂട്ടി നായകനായെത്തുന്ന 'ഉണ്ട' എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത പ്രദേശത്തേക്ക് പോകുന്ന പത്തംഗ പൊലീസുകാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഇപ്പോഴിതാ ആരാധകുടെ ആകാംക്ഷ ഇരട്ടിപ്പിച്ച് ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ ഹർഷാദ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ്.

വോട്ടെടുപ്പ് ദിവസമായ ഇന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഹർഷാദ് ഉണ്ടയെപ്പറ്റി കുറിച്ചത്. എന്തായാലും ഹര്‍ഷാദിൻ്റെ രസകരമായ പ്രൊമോഷന്‍ രീതിക്ക് കയ്യടിക്കുകയാണ് ആരാധകര്‍.


ഹര്‍ഷാദിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

(ഇലക്ഷന്‍ ഡ്യൂട്ടി )

രാവിലെത്തന്നെ ഒരു പോലീസുകാരന്‍ ബൈക്കിന് കൈകാണിച്ചു. കൈയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കവറൊക്കെയായി ആകെ മടുത്ത അവസ്ഥയിലാണയാള്‍. വഴിയിലുടനീളം അയാള്‍ സംസാരിച്ചോണ്ടിരിക്കയാണ്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് വന്നതാണ്. കണ്ണൂര്‍ ഭാഗത്തെവിടെയോ ആണ് സ്ഥലം. സഹപ്രവര്‍ത്തകര്‍ക്കുള്ള പ്രഭാതഭക്ഷണം വാങ്ങിയുള്ള വരവാണ്.
'സാധാരണ ഏതെങ്കിലും പാര്‍ട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്. '
എന്നിട്ടെന്തേ ഇപ്രാവശ്യം അവരൊന്നും ഇല്ലേ?
'എല്ലാരും ഉണ്ടപ്പാ. പക്ഷേ ഓലൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. പിന്നെ വെശപ്പല്ലേ. അതു കൊണ്ട് ഞാന്‍ തന്നെ വാങ്ങാന്ന് വിചാരിച്ചു.'
അവരൊക്കെ തെരക്കിലായതോണ്ടാവും.
ഉം.
പുള്ളിയെ ബൂത്തിലിറക്കിയ ശേഷം ഞാനാലോചിച്ചു ഇതുപോലെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് 'ഉണ്ട' എന്നല്ലേ കേട്ടത്!
അതും അങ്ങ് ചത്തിസ്ഗഡില്‍...!
എറങ്ങട്ടെ കാണണം.

Last Updated : Apr 23, 2019, 9:28 PM IST

ABOUT THE AUTHOR

...view details