കേരളം

kerala

ETV Bharat / sitara

ഉണ്ടയിലെ വില്ലനെ പരിചയപ്പെടുത്തി തിരക്കഥാകൃത്ത് - unda script writer harshad

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയില്‍ മമ്മൂട്ടിയും സംഘവും വരുന്നത്.

ഉണ്ടയിലെ വില്ലനെ പരിചയപ്പെടുത്തി തിരക്കഥാകൃത്ത്

By

Published : Jun 14, 2019, 1:24 PM IST

മമ്മൂട്ടി ചിത്രം 'ഉണ്ട' ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസ് ദിനം തന്നെ ചിത്രത്തിന്‍റെ കഥ എങ്ങനെയാണ് രൂപപ്പെട്ടതെന്നും ചിത്രത്തിലെ വില്ലൻ ആരാണെന്നും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്ത് ഹർഷാദ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

ഉണ്ടയിലെ വില്ലനെ പരിചയപ്പെടുത്തി തിരക്കഥാകൃത്ത്

'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന 'ഉണ്ട' ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട വാർത്തയാണ് 'ഉണ്ട' എന്ന സിനിമയെ കുറിച്ച് ആലോചിച്ച് തുടങ്ങാൻ കാരണമെന്ന് ഹർഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 'ചത്തിസ്ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തില്‍' എന്ന തലക്കെട്ടോടെ വന്ന വാര്‍ത്തക്ക് ശേഷം 2016ലാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍റെ കൂടെ ചേരുന്നതെന്നും ഹര്‍ഷദ് കുറിപ്പില്‍ വ്യക്തമാക്കി. 'ഭയ'മാണ് ചിത്രത്തിലെ വില്ലൻ എന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ ഇൻസ്പെക്ടർ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛത്തീസ്ഗഡിലും കര്‍ണാടകയിലും കേരളത്തിലുമായി 57 ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ABOUT THE AUTHOR

...view details