കേരളം

kerala

ETV Bharat / sitara

ക്രിസ്ത്യാനി ആയത് കൊണ്ട് ഇച്ചായൻ എന്ന് വിളിക്കുന്നതില്‍ താല്‍പര്യമില്ല; ടൊവിനോ തോമസ് - tovino thomas oscar goes to salim ahamed

ഇച്ചായൻ എന്ന വിളി തനിക്ക് അത്ര പരിചിതമല്ലെന്നും ടൊവിനോ എന്നോ ടൊവി എന്നോ വിളിക്കുന്ന കേൾക്കാനാണ് ഇഷ്ടമെന്നും ടൊവിനോ പറയുന്നു.

ക്രിസ്ത്യാനി ആയത് കൊണ്ട് ഇച്ചായൻ എന്ന് വിളിക്കുന്നതില്‍ താല്‍പര്യമില്ല; ടൊവിനോ തോമസ്

By

Published : Jun 26, 2019, 12:18 PM IST

ക്രിസ്ത്യാനി ആയത് കൊണ്ട് തന്നെ ഇച്ചായ എന്ന് വിളിക്കുന്നത് തനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് നടന്‍ ടൊവിനോ തോമസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം. തന്‍റെ പുതിയ ചിത്രമായ 'ആന്‍റ് ദ ഓസ്‌ക്കാര്‍ ഗോസ് ടു'വിന്‍റെ വിശേഷങ്ങളുമായി സംവിധായകന്‍ സലീം അഹമ്മദിനൊപ്പം എത്തിയതായിരുന്നു ടൊവിനോ.

'ഏതെങ്കിലും ഒരു മതത്തില്‍ തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അത് വേണോ എന്നാണ്. സിനിമയില്‍ വരുന്നതിന് മുമ്പ് എന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. ആ ഒരു കണ്ണ് കൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്. ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ അത് ഒരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഓക്കെയാണ്, പക്ഷെ മുസ്ലീമായാല്‍ ഇക്കയെന്നും, ഹിന്ദുവായല്‍ ഏട്ടാ എന്നും, ക്രിസ്ത്യാനിയായല്‍ ഇച്ചായ എന്നും വിളിക്കുന്ന രീതിയോട് താല്‍പ്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ ടൊവിനോ എന്ന് വിളിക്കാം. ടൊവി എന്നും വിളിക്കാം', താരം പറഞ്ഞു.

'ആന്‍റ് ദ ഓസ്‌കാര്‍ ഗോസ് ടു' എന്ന ചിത്രത്തില്‍ ഇസഹാക്ക് എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. ലൂക്കയാണ് ടൊവിനോയുടെതായി തിയേറ്ററില്‍ എത്തുന്ന അടുത്ത ചിത്രം.

ABOUT THE AUTHOR

...view details