കേരളം

kerala

ETV Bharat / sitara

നിപ ബോധവത്കരണ പോസ്റ്റിട്ടത് വൈറസിന്‍റെ പരസ്യമെന്ന് ആരോപണം; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ടൊവിനോ - tovino thomas new insta post on nippah

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരവധി സിനിമാ താരങ്ങൾ നിപ ബോധവത്കരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

നിപ ബോധവത്കരണ പോസ്റ്റിട്ടത് വൈറസിന്‍റെ പരസ്യമെന്ന് ആരോപണം; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ടൊവിനോ

By

Published : Jun 5, 2019, 1:08 PM IST

നിപ ബോധവത്കരണത്തെ കുറിച്ച് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിന് താഴെ വിമർശനവുമായി എത്തിയ ആൾക്ക് ചുട്ടമറുപടിയുമായി നടൻ ടൊവിനോ തോമസ്.

ഇൻസ്റ്റഗ്രാം

നിപ വൈറസ് എങ്ങനെയൊക്കെ ഉള്ളില്‍ പ്രവേശിക്കാം എന്നതിനെ കുറിച്ചുള്ള പോസ്റ്റാണ് ടൊവിനോ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചത്. എന്നാല്‍ ഇത് നിപ കാലത്തെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത 'വൈറസ്' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമാണെന്ന് പൂവത്ത് സിദ്ദിഖി എന്നയാൾ കുറിച്ചു. 'നിങ്ങളുടെ സിനിമക്ക് വേണ്ടി പരസ്യമുണ്ടാക്കരുത്' എന്നായിരുന്നു കമന്‍റ്. വിമർശകന് മറുപടിയുമായി ടൊവിനോയും എത്തി. 'നിങ്ങളുടെ ഈ മനോഭാവം നിരാശയുണ്ടാക്കുന്നതാണ്. അങ്ങനെ തോന്നുന്നെങ്കില്‍ ദയവായി ഈ സിനിമ കാണരുത്', എന്നായിരുന്നു താരത്തിന്‍റെ മറുപടി. നിരവധി പേരാണ് ടൊവിനോയുടെ പോസ്റ്റിന് താഴെ പിന്തുണയുമായി എത്തുന്നത്.

നാട്ടില്‍ എന്ത് ദുരന്തമുണ്ടായാലും തങ്ങളാല്‍ കഴിയും വിധം സഹായമെത്തിക്കാൻ മനസ് കാണിക്കുന്ന താരമാണ് ടൊവിനോ തോമസ്. പ്രളയകാലത്ത് താരപരിവേഷം മാറ്റി വച്ച് നിസ്വാർത്ഥനായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയും അവർക്കായി തന്നാല്‍ ആവുന്ന സഹായം എത്തിക്കുകയും ചെയ്ത ടൊവിനോയെയാണ് മലയാളികൾ കണ്ടത്.

ABOUT THE AUTHOR

...view details