കേരളം

kerala

ETV Bharat / sitara

ടൊവിനോ ചിത്രം 'ആന്‍റ് ദ ഓസ്കാർ ഗോസ് ടു' വിന്‍റെ ടീസറെത്തി - saleem ahamed

ലോസാഞ്ചല്‍സ്, കാനഡ, ചെന്നൈ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ

ടൊവിനോ ചിത്രം 'ആന്‍റ് ദ ഓസ്കാർ ഗോസ് ടു' വിന്‍റെ ടീസറെത്തി

By

Published : Jun 7, 2019, 12:36 PM IST

യുവതാരം ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആന്‍റ് ദ ഓസ്കാര്‍ ഗോസ് ടു’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. കേവലം 15 സെക്കന്‍റുകൾ മാത്രം നീണ്ട് നിൽക്കുന്ന ടീസറാണ് പുറത്ത് വന്നിരിക്കുന്നത്.

ടൊവിനോയും സിദ്ദിഖും ഒരു ഹിന്ദി ഗാനവും പാടി സിനിമയെ കുറിച്ച് ചർച്ച ചെയ്ത് കൊണ്ട് കാറില്‍ പോകുന്നതാണ് ടീസറിലെ രംഗം. സംവിധായകരാവാനായി കഷ്ടപ്പെടുന്ന ആളുകളുടെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അനു സിത്താരയാണ് ചിത്രത്തിലെ നായിക. പത്രപ്രവർത്തകയായാണ് അനു സിത്താര എത്തുന്നത്. ലാല്‍, ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും ബിജിബാല്‍ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. പ്രശസ്ത ഛായാഗ്രഹകൻ മധു അമ്പാട്ടാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സലീം അഹമ്മദിന്‍റെ നാലാം ചിത്രമാണ് 'ആന്‍റ് ദ ഓസ്കാർ ഗോസ് ടു'. ആദാമിന്‍റെ മകൻ അബു, പത്തേമാരി, കുഞ്ഞനന്തന്‍റെ കട എന്നിവയാണ് മറ്റ് സലിം അഹമ്മദ് ചിത്രങ്ങൾ. 'ആദാമിന്‍റെ മകൻ അബു' മികച്ച നടനുള്ളതടക്കം നാല് ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നു.

ABOUT THE AUTHOR

...view details