കേരളം

kerala

ETV Bharat / sitara

ടോളിവുഡ് മയക്കുമരുന്ന് കേസ്; റാണ ദഗുബാട്ടിയെ ഇഡി ചോദ്യം ചെയ്‌തു - rakul preet singh

റാണയുടെ ബാങ്ക് അക്കൗണ്ടിലെ ചില ഇടപാടുകളില്‍ ഇഡിക്ക് സംശയമുണ്ട്.

Rana Daggubati  Tollywood drug case  ടോളിവുഡ് മയക്കുമരുന്ന് കേസ്  enforcement directorate  rakul preet singh  രാകുൽ പ്രീത് സിങ്
ടോളിവുഡ് മയക്കുമരുന്ന് കേസ്; റാണ ദഗുബാട്ടിയെ ഇഡി ചോദ്യം ചെയ്‌തു

By

Published : Sep 8, 2021, 10:24 PM IST

ഹൈദരാബാദ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ നടൻ റാണാ ദഗുബാട്ടിയെ എന്‍ഫോഴ്‌സ്മെന്‍റ് ചോദ്യം ചെയ്‌തു. ഏഴ്‌ മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ റാണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേസിലെ പ്രധാന പ്രതി കെല്‍വിനുമായുള്ള ഇടപാട് വിവരങ്ങളും ഇഡി ചോദിച്ചറിഞ്ഞു.

കെല്‍വിനെ തനിക്ക് അറിയില്ലെന്ന് റാണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ റാണയുടെ ബാങ്ക് അക്കൗണ്ടിലെ ചില ഇടപാടുകളില്‍ ഇഡിക്ക് സംശയമുണ്ട്. ഇതിന് പുറമെ എഫ് ക്ലബുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉദ്യോഗസ്ഥര്‍ റാണയോട് ചോദിച്ചിട്ടുണ്ട്.

ടോളിവുഡ് മയക്കുമരുന്ന് കേസില്‍ ഇഡിയുെട ചോദ്യം ചെയ്യലിന് പിന്നാലെ പുറത്ത് വരുന്ന റാണ ദഗുബാട്ടി.

ഇന്നലത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നും കെല്‍വിനെ ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരേയും വെവ്വേറെയാണ് ഇഡി ചോദ്യം ചെയ്‌തത്. അതേസമയം ചോദ്യം ചെയ്യലിനായി തെലുങ്ക് നടൻ രവി തേജയും ഡ്രൈവറും നാളെ ഹാജറാവുമെന്നാണ് വിവരം.

also read:പൃഥ്വിരാജിന്‍റെയും നയൻതാരയുടെയും 'ഗോൾഡ്' തുടങ്ങി

സംവിധായകൻ പുരി ജഗന്നാഥ്, നടിമാരായ ചാർമി, രാകുൽ പ്രീത് സിങ്, നന്ദു എന്നിവരെ നേരത്തെ തന്നെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇവരിൽ നിന്നും നിർണായക വിവരങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details