കേരളം

kerala

ETV Bharat / sitara

മനസ്സ് നിറച്ച് തൊട്ടപ്പനിലെ ആദ്യ ഗാനം - vinayakan new movie thottappan

പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മനസ്സ് നിറച്ച് തൊട്ടപ്പനിലെ ആദ്യ ഗാനം

By

Published : May 11, 2019, 2:28 PM IST

വിനായകനെ കേന്ദ്രകഥാപാത്രമാക്കി ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്' എന്ന് തുടങ്ങുന്ന ഗാനം നിമിഷങ്ങൾക്കകം തന്നെ മലയാളി ഏറ്റു പാടാൻ തുടങ്ങിയിരിക്കുകയാണ്. പി എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക.

തമിഴ് പിന്നണി ഗാനരംഗത്ത് പ്രശസ്തനായ പ്രദീപ് കുമാറും സിതാര കൃഷ്ണകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്. ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം.

കിസ്മത്ത് എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനാണ് സംവിധായകന്‍ കെ ബാവക്കുട്ടി. വിനായകന്‍റെ അഭിനയ മികവ് തന്നെയാകും ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details