കേരളം

kerala

ETV Bharat / sitara

ക്ലാരയും രാധയും ഒപ്പം ജയകൃഷ്‌ണനും; 32 വർഷങ്ങൾക്ക് ശേഷം ഒരു ഫ്രെയിമിൽ തൂവാനത്തുമ്പികൾ - mohanlal and parvathy

തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിൽ ഒത്തുകൂടിയ ക്ലാസ് ഓഫ് എയ്റ്റീസിനിടെ എടുത്ത ക്ലിക്കിലാണ് മോഹൻലാലും സുമലതയും പാർവതിയും ഒരുമിച്ചത്

ക്ലാരയും രാധയും ഒപ്പം ജയകൃഷ്‌ണനും  ക്ലാസ് ഓഫ് 80’സ് വാർത്ത  തൂവാനത്തുമ്പികൾ വീണ്ടും  മോഹൻലാലും സുമലതയും  മോഹൻലാലും സുമലതയും പാർവതിയും  Class of 80's news  Thoovanathumbikal actors  Thoovanathumbikal click  Mohanlal and sumalatha  mohanlal and parvathy  ഒരു ഫ്രെയിമിൽ തൂവാനത്തുമ്പികൾ
ക്ലാരയും രാധയും ഒപ്പം ജയകൃഷ്‌ണനും

By

Published : Nov 26, 2019, 4:23 PM IST

ജയകൃഷ്‌ണനും ക്ലാരയും രാധയും 32 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോള്‍ ആരാധകർ അതിനെ ഏറ്റെടുത്തുകഴിഞ്ഞു. പ്രണയവും വിരഹവും നൊമ്പരവും പെയ്‌തിറങ്ങിയ പദ്‌മരാജൻ മാജിക് മലയാളികൾ ഒരിക്കല്‍കൂടി ഓർമിച്ചെടുത്തു. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിൽ ഒത്തുകൂടിയ ക്ലാസ് ഓഫ് എയ്റ്റീസിനിടെ എടുത്ത ക്ലിക്കിലാണ് മോഹൻലാലും സുമലതയും പാർവതിയും ഒരുമിച്ചത്.

പരിപാടിയുടെ ഡ്രസ് കോഡായിരുന്ന കറുപ്പും ഗോൾഡൻ നിറത്തിലുമുള്ള വസ്ത്രങ്ങള്‍ ധരിച്ച് തൂവാനത്തുമ്പികളിലെ കഥാപാത്രങ്ങൾ ക്യാമറയ്ക്ക് മുമ്പിലെത്തി. 1987 ല്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികളിൽ മൂന്ന് പേരും തമ്മിൽ ഒരുമിച്ച് ഒരു ഫ്രെയിം ഷെയർ ചെയ്യാത്തതിനാൽ തന്നെ മൂവരുമൊത്തുള്ള ക്ലിക്കെന്ന പ്രത്യേകത കൂടിയുണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രത്തിന്.

ABOUT THE AUTHOR

...view details