നടൻ തിലകൻ സ്മാരക കലാ സാംസ്കാരിക വേദിയുടെ സംസ്ഥാന പുരസ്കാരങ്ങൾ സമ്മാനിച്ചു. കല ,സാഹിത്യം, മാധ്യമം, സാമൂഹ്യ പ്രവർത്തനം എന്നീ മേഖലകളിലെ മികവിനാണ് പുരസ്കാരം.
തിലകൻ സ്മാരക കലാ സാംസ്കാരിക വേദിയുടെ സംസ്ഥാന പുരസ്കാരങ്ങൾ സമ്മാനിച്ചു നാടകരംഗത്ത് മധു കൊട്ടാരത്തിലിനും നൃത്ത സംഗീത രംഗത്ത് കലാമന്ദിരം ശ്യാമളയ്ക്കും സമഗ്രസംഭാവന പരിഗണിച്ച് പുരസ്കാരം നൽകി. തിലകന്‍റെമകനും അഭിനേതാവുമായ ഷോബി തിലകനാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. കൊടുമൺ ഗോപാലകൃഷ്ണൻ രചിച്ച ചരിത്ര ഇതിഹാസ നാടകങ്ങൾ എന്ന പുസ്തകവുംചടങ്ങിൽ പ്രകാശിപ്പിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരായിരുന്നുചടങ്ങ് ഉദ്ഘാടനം ചെയ്തത്.
അതേസമയംതിലകന് സ്മാരകം നിർമ്മിക്കണം എന്ന ആവശ്യവുമായി മകൻ ഷോബി തിലകൻ വീണ്ടും രംഗത്തെത്തി. താൻ ഈ ആവശ്യമുന്നയിച്ച് ഒരുവർഷമായിട്ടും സാംസ്കാരിക വകുപ്പ് അനങ്ങിയിട്ടില്ലെന്നുംവേണ്ടത് ചെയ്യാൻ കുടുംബം തയ്യാറാണെന്നും സർക്കാർ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിലകൻ അന്തരിച്ച് ആറു വർഷം കഴിഞ്ഞിട്ടും സ്മാരകം നിർമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കുടുംബം ഔദ്യോഗികമായി ആവശ്യപ്പെട്ടാലെസ്മാരകം നിർമിക്കൂ എന്ന നിലപാടാണോ സർക്കാരിന്‍റേതെന്നുംഷോബി ചോദിച്ചു. കലാഭവൻ മണിഅന്തരിച്ച് ഒരുവർഷം കഴിഞ്ഞപ്പോൾ തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെപേരിൽ റോഡ് ഉണ്ടായി. അത് അദ്ദേഹത്തിന്‍റെകുടുംബം ആവശ്യപ്പെട്ടിട്ടാണോ എന്നറിയില്ല. സ്മാരകം നിർമ്മിക്കാനുള്ള നടപടിക്രമങ്ങൾക്കായി തിലകന്‍റെകുടുംബമോ അദ്ദേഹത്തിന്‍റെപേരിലുള്ള ട്രസ്റ്റോ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ അത് ചെയ്യാമെന്നും ഷോബി തിലകൻ വ്യക്തമാക്കി.