തെലുങ്ക് സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി സിദ്ധാർത്ഥ്. ആർഎക്സ് 100 എന്ന തെലുങ്ക് റൊമാന്‍റിക് സിനിമക്ക് ശേഷം അജയ് ഭൂപതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മഹാ സമുദ്രം എന്ന ചിത്രത്തിലൂടെയാണ് വളരെക്കാലത്തിന് ശേഷം തെലുങ്കിലേക്ക് സിദ്ധാർഥ് മടങ്ങിവരുന്നത്.
എകെ എന്‍റർടെയ്ൻമെന്‍റിന് കീഴിൽ സുങ്കര രാമബ്രഹ്മം നിർമിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥിനൊപ്പം ശർവാനന്ദ്, അദിതി റാവു ഹൈദരി, അനു ഇമ്മാനുവൽ, ജഗപതി ബാബു, റാവു രമേശ്, ഗരുഡ റാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് സിദ്ധാർത്ഥ് തെലുങ്ക് സിനിമാമേഖലയിലേക്ക് മടങ്ങിവരുന്നത്. 2013ൽ റിലീസായ ജബർദസ്ത് ആണ് സിദ്ധാർത്ഥിന്‍റെ അവസാനം റിലീസായ തെലുങ്ക് സിനിമ