അമരാവതി: ജൂണ്‍ 15 മുതല്‍ സംസ്ഥാനത്ത് സിനിമ ഷൂട്ടിങ് പുനരാരംഭിക്കാന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി അനുമതി നല്‍കി. സിനിമ മേഖല പ്രതിസന്ധിയിലാണെന്നും ഷൂട്ടിങ്ങിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് തെലങ്കു സിനിമ രംഗത്തെ പ്രമുഖരായ ചിരഞ്ജീവി, നാഗാര്‍ജുന, എസ്എസ് രാജമൗലി എന്നിവര്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് തീരുമാനം.
ആന്ധ്രാ പ്രദേശില്‍ ജൂണ്‍ 15 മുതല്‍ സിനിമ ഷൂട്ടിങ് പുനരാരംഭിക്കും - ആന്ധ്രാ പ്രദേശ്
സംസ്ഥാനത്തിനുള്ളില്‍ തന്നെ ഷൂട്ടിങ് നടത്തുന്നതിനായി വിശാഖപട്ടണത്ത് 500 ഏക്കര്‍ സ്ഥലം സിനിമ മേഖലയ്‌ക്കായി അനുവദിക്കും
![ആന്ധ്രാ പ്രദേശില്‍ ജൂണ്‍ 15 മുതല്‍ സിനിമ ഷൂട്ടിങ് പുനരാരംഭിക്കും Telugu film shooting to resume from July 15 ആന്ധ്രാ പ്രദേശില്‍ ജൂണ്‍ 15 മുതല്‍ സിനിമ ഷൂട്ടിങ് പുനരാരംഭിക്കും സിനിമ ഷൂട്ടിങ് പുനരാരംഭിക്കും ആന്ധ്രാ പ്രദേശ് Telugu film shooting](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7548859-908-7548859-1591717309510.jpg)
ആന്ധ്രാ പ്രദേശില്‍ ജൂണ്‍ 15 മുതല്‍ സിനിമ ഷൂട്ടിങ് പുനരാരംഭിക്കും
സംസ്ഥാനത്തിനുള്ളില്‍ തന്നെ ഷൂട്ടിങ് നടത്തുന്നതിനായി വിശാഖപട്ടണത്ത് 500 ഏക്കര്‍ സ്ഥലം സിനിമ മേഖലയ്‌ക്കായി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് രണ്ട് മാസമായി സിനിമ നിര്‍മാണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുയായിരുന്നു.