കേരളം

kerala

ETV Bharat / sitara

അമ്പിളിയുടെ 'ആരാധിക' ഇനി ടൊവിനോയുടെ നായിക - തൻവി റാം

കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കിയാണ് ജൂഡ് ആന്‍റണി ഒരുക്കുന്ന '2403 ft' ആണ് തൻവിയുടെ പുതിയ ചിത്രം.

Tanvi Ram

By

Published : Oct 21, 2019, 11:47 AM IST

സൗബിന്‍ ഷാഹിര്‍ നായകനായ അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തന്‍വി റാം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2403 ft’ ആണ് തൻവിയുടെ അടുത്ത ചിത്രം. അഖിൽ പി ധർമജൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവിനോ തോമസ് ആണ്.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷരുടെ ഹൃദയം കവരാൻ തൻവിക്ക് സാധിച്ചു. ബിസിനസ് മാനേജ്‌മെന്‍റ് പഠിച്ച ശേഷം ഏഴ് വര്‍ഷത്തോളം ബാങ്കിങ് മേഖലയില്‍ ജോലി ചെയ്‌തെങ്കിലും ചെറുപ്പം മുതലേ തന്‍വിയുടെ ആഗ്രഹം സിനിമ തന്നെയായിരുന്നു. നൃത്തം, മോഡലിങ്, മിസ് കേരള മത്സരത്തിലെ അവസാന ഘട്ടം വരെ എത്തിയതെല്ലാം സിനിമയിലേക്കുള്ള വഴികളായിരുന്നു.

കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കിയാണ് ജൂഡ് '2403 ft' ഒരുക്കുന്നത് എന്നാണ് വിവരം. ചിത്രം നിർമിക്കുന്നത് ആന്‍റോ ജോസഫ് ആണ്. ഈ ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം എന്ന് ടൊവിനോയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് തൻവി പറഞ്ഞു.

ABOUT THE AUTHOR

...view details