കേരളം

kerala

ETV Bharat / sitara

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി തൈമൂർ അലി ഖാൻ - ബോളിവുഡ്

സൂപ്പര്‍ താരം അക്ഷയ് കുമാറിനൊപ്പം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള വേഷമാണ് തൈമൂറിൻ്റേത് എന്നാണ് റിപ്പോർട്ട്.

taimur1

By

Published : Apr 1, 2019, 6:18 PM IST

ജനിച്ച ദിവസം മുതൽ ഇന്ത്യയൊട്ടാകെ ആരാധകരുണ്ട് സെയ്ഫ് അലി ഖാൻ - കരീന കപൂർ താരദമ്പതികളുടെ പുത്രൻ തൈമൂറിന്. വെളുത്ത് തുടുത്ത മുഖവും നീല കണ്ണുകളുമുള്ള തൈമൂർ അലി ഖാൻ പാപ്പരാസികൾക്ക് മാത്രമല്ല സെലിബ്രിറ്റികൾക്കും ഏറെ പ്രിയപ്പെട്ടവനാണ്. എന്നാലിപ്പോൾ താരദമ്പതികളുടെ പിഞ്ചോമന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന വാർത്തകൾ.

അമ്മ കരീന കപൂര്‍ നായികയായെത്തുന്ന 'ഗുഡ് ന്യൂസ്' എന്ന ചിത്രത്തിലൂടെയാണ് തൈമൂറിൻ്റെ സിനിമാപ്രവേശം. സൂപ്പര്‍ താരം അക്ഷയ് കുമാറിനൊപ്പം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള വേഷമാണ് തൈമൂറിൻ്റേത് എന്നാണ് റിപ്പോർട്ട്. നേരത്തേ ചിത്രത്തിൻ്റെ സെറ്റിൽ നടി കൈറ അദ്വാനിയോടൊപ്പം തൈമൂര്‍ ഓടിക്കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

അക്ഷയ് കുമാര്‍, കരീന കപൂര്‍, കൈറ അദ്വാനി, ദിൽജിത്ത് ദോസാഞ്ജ് എന്നിവരാണ് ഗുഡ് ന്യൂസിൽ പ്രധാന വേഷത്തിലെത്തുന്നത്. നർമ്മത്തിന് പ്രാധാന്യം നൽകി രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രം അക്ഷയ് കുമാർ, കരണ്‍ ജോഹർ, വയാകോ 18 എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സെപ്റ്റംബര്‍ ആറിന് ചിത്രം തിയറ്ററുകളിലെത്തും.


ABOUT THE AUTHOR

...view details