കേരളം

kerala

ETV Bharat / sitara

താരറാണിമാർ നേര്‍ക്കുനേര്‍: 'സെയ്‌റാ നരസിംഹ റെഡ്ഡി'യിലെ ഗാനം പുറത്ത് - nayanthara thamanna in syera narasimha reddy

അമിത് ത്രിവേദി ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനിതി ചൗഹാനും ശ്രേയ ഘോഷലുമാണ്.

Sye Raa Narasimha Reddy

By

Published : Sep 30, 2019, 3:39 PM IST

തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സെയ്റ നരസിംഹ റെഡ്ഡി’യിലെ ‘ഓ സെയ്റ’ എന്ന ഗാനത്തിന്‍റെ വീഡിയോ റിലീസ് ചെയ്തു. തമന്നയും നയൻതാരയും ഒന്നിച്ച ഗാനത്തിൽ ചിരഞ്ജീവിയുടെ സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

തമിഴകത്തെ രണ്ട് താരറാണിമാരും മത്സരിച്ച് അഭിനയിച്ചിരിക്കുന്നതാണെന്ന് തോന്നും വീഡിയോ കണ്ടാൽ. അമിത് ത്രിവേദിയാണ് ഗാനത്തിന് സംഗീതം പകർന്നത്. കർക്കിയുടേതാണ് വരികൾ. സുനിതി ചൗഹാനും ശ്രേയ ഘോഷലും ചേർന്നാണ് ഗാനം ആലപിച്ചത്. ബിഗ് ബജറ്റ് ചിത്രമായ സെയ്റ നരസിംഹ റെഡ്ഡിയിൽ ചിരഞ്ജീവിക്കും നയൻതാരക്കും തമന്നക്കും പുറമേ അമിതാഭ് ബച്ചൻ, വിജയ് സേതുപതി, ജഗപതി ബാബു, കിച്ച സുദീപ് തുടങ്ങി വൻതാരനിരയുണ്ട്.

രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ചരിത്രതാളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡ്ഡി. ഈ പോരാളിയുടെ ചൂടും ചൂരും ചേര്‍ന്ന ജീവിതകഥയാണ് ദൃശ്യമികവോടെ അവതരിപ്പിക്കുന്നത്. സുരീന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കോനിഡെല പ്രൊഡക്ഷൻസാണ്. ഒക്ടോബർ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details