ബോളിവുഡ് താരങ്ങളില്‍ പലരും രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ പരസ്യമായി പ്രതികരിക്കാത്തതിന് പിന്നില്‍ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കയെന്ന് നടി സ്വര ഭാസ്‌കര്‍. അഭിപ്രായങ്ങള്‍ തുറന്ന് പറയാൻ താരങ്ങളെ തടയുന്ന സാഹചര്യം ജനങ്ങള്‍ മനസിലാക്കണമെന്നും സ്വര പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതോടെ നഷ്ടമായത് നാല് ബ്രാൻഡുകൾ; സ്വര ഭാസ്കർ - സ്വര ഭാസ്കർ
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാർ, അതിഷി മര്‍ലേന എന്നിവരുടെ പ്രചാരണത്തിനായി സ്വരയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ തന്‍റെ രാഷ്ട്രീയ ചായ്‌വ് മൂലം ജോലി നഷ്ടമായതായി താരം പറയുന്നു.
തന്‍റെ പുതിയ ചിത്രമായ 'ഷീര്‍ ക്വോര്‍മ'യുടെ പോസ്റ്റ് ലോഞ്ചിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ തന്‍റെ അഭിപ്രായം തുറന്ന് പറയുന്നതില്‍ മടി കാണിക്കാത്ത നടിയാണ് സ്വര. എന്നാല്‍ എല്ലാവര്‍ക്കും ഇത് സാധിക്കുന്നില്ല. അതിന് തെളിവായി തനിക്കുണ്ടായ അനുഭവത്തെക്കറിച്ച് സ്വര പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാർ, അതിഷി മര്‍ലേന എന്നിവരുടെ പ്രചാരണത്തിനായി സ്വരയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ തന്‍റെ രാഷ്ട്രീയ ചായ്‌വ് മൂലം ജോലി നഷ്ടമായതായി താരം പറയുന്നു. നാല് ബ്രാന്‍റുകള്‍ താനുമായുള്ള കരാര്‍ അവസാനിപ്പിച്ചെന്നും മൂന്ന് പരിപാടികള്‍ നഷ്ടടമായെന്നും സ്വര പറഞ്ഞു.
” സമൂഹമെന്ന നിലയില്‍ നമ്മള്‍ സ്വയം ചിലത് ചോദിക്കണം. താരങ്ങളെന്ന നിലയില്‍ വിമര്‍ശനങ്ങളുണ്ടാകാം. താരങ്ങള്‍ അഭിപ്രായം തുറന്ന് പറയണം, ഉത്തരവാദിത്തത്തോടെ നിലപാടെടുക്കണെന്നം എന്നുണ്ടെങ്കില്‍ അഭിപ്രായം പറയുന്നവരെ ശിക്ഷിക്കാതിരിക്കണം”, സ്വര കൂട്ടിച്ചേര്‍ത്തു.