ഇന്ത്യന്‍ വിങ് കമാന്‍റർ അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലായതിന് പിന്നാലെ ഇതേ ചൊല്ലിയുള്ള വാക് പോര് സിനിമാമേഖലയിലേക്കും. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ- പാക് നടിമാരാണ് ട്വിറ്ററില്‍ ഏറ്റുമുട്ടിയത്. അഭിനന്ദനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതിന് പിന്നാലെപാക് നടി വീണ മാലിക്കിന്‍റെ ട്വീറ്റാണ് ചർച്ചയായത്.
അഭിനന്ദൻ വർധമാന് ''നല്ല് സ്വീകരണം'' ഒരുക്കുമെന്ന് പാക് നടി, ചുട്ട മറുപടി നല്‍കി സ്വര ഭാസ്കർ - വീണ മാലിക്ക്
നടി വീണാ മാലികിന്‍റെ ട്വീറ്റാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്.
പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ പൈലറ്റിന് ''നല്ല സ്വീകരണം'' നല്‍കുമെന്നായിരുന്നു വീണ അഭിപ്രായപ്പെട്ടത്. വീണ മാലിക്കിന്‍റെ ട്വീറ്റിന് മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. ''വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്.. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയെങ്കിലും സ്വീകരിച്ചു കൂടെ'', സ്വര കുറിച്ചു.
പ്രതിപക്ഷ ബഹുമാനം കൂടാതെയുള്ള വീണാ മാലിക്കിന്‍റെപ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.