കേരളം

kerala

ETV Bharat / sitara

മക്കൾ സമ്മതിച്ചു; സുസ്മിതയും റൊഹ്മാനും ഉടൻ വിവാഹിതരായേക്കും - സുസ്മിത സെൻ

ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് സൗഹൃദത്തിലാകുന്നതും. ആ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു.

susmitha

By

Published : Aug 3, 2019, 10:47 PM IST

മുൻ ലോക സുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും ഫാഷൻ മോഡലായ റോഹ്മാൻ ഷോവലും തമ്മിലുള്ള പ്രണയം ഏറെ നാളായി ബോളിവുഡിലെ ചർച്ചാവിഷയമാണ്. ഗോസിപ്പുകൾക്ക് വിരാമമിട്ട് ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

റോഹ്മാനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ സുസ്മിത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുസ്മിതയുടെ കടുത്ത ആരാധകനായിരുന്നു റോഹ്മാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് സൗഹൃദത്തിലാകുന്നതും. ആ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. സുസ്മിതയോട് റൊഹ്മാൻ വിവാഹഭ്യർത്ഥന നടത്തിയെന്നും അവർ അതിന് സമ്മതിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സുസ്മിതയുടെ രണ്ട് മക്കളും റോഹ്മാനുമായി സൗഹൃദത്തിലാണെന്നും ഇരുവര്‍ക്കും ഈ വിവാഹത്തിന് സമ്മതമാണെന്നുമാണ് വിവരം.

രണ്ട് പെണ്‍മക്കളാണ് സുസ്മിതയ്ക്ക്. റെനിയും അലിഷയും. ഇരുവരെയും താരം ദത്തെടുക്കുകയായിരുന്നു. 2001 ലാണ് സുസ്മിത മൂത്തമകള്‍ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകള്‍ അലിഷയെ 2010 ലാണ് ദത്തെടുത്തത്.

ABOUT THE AUTHOR

...view details