പാറ്റ്‌ന: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും സുശാന്തിന്‍റെ അമ്മാവനായ ആര്‍.സി സിങ് ആവശ്യപ്പെട്ടു. സുശാന്തിന്‍റെ മാനേജരായിരുന്ന ദിശാ സലിയാൻ(28) ഒരാഴ്‌ച മുമ്പ് ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് ശേഷം സുശാന്ത് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ആര്‍.സി സിങ് പറഞ്ഞു.
സുശാന്തിന്‍റേത് ആത്മഹത്യയല്ലെന്ന് കുടുംബം - ആര്‍.സി സിങ്
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ അമ്മാവനായ ആര്‍.സി സിങ് ആവശ്യപ്പെട്ടു.
അതേസമയം സുശാന്ത് കരിയറില്‍ ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന ആളായിരുന്നുവെന്നും, ഒരു നടനെന്ന നിലയില്‍ ഒന്നാമതെത്തണമെന്ന് ആഗ്രഹിച്ചയാളായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ദിവസം പതിനെട്ട് മണിക്കൂറോളം സുശാന്ത് അധ്വാനിക്കുമായിരുന്നു. മാധുരി ദിക്ഷിത്തിനൊപ്പമുള്ള ഒരു നൃത്ത പരിപാടിക്കിടെ നടുവേദനയെടുക്കുന്നുവെന്ന് പറഞ്ഞെങ്കിലും പരിപാടിയില്‍ നിന്ന് പിന്‍മാറാൻ സുശാന്ത് തയാറായില്ലെന്നും അടുത്ത ബന്ധു പറഞ്ഞു. 34 കാരനായ ബോളിവുഡ് താരത്തെ ബാന്ദ്രയിലെ വീട്ടിലാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.