കേരളം

kerala

ETV Bharat / sitara

18 വർഷങ്ങൾക്ക് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്നു ; സൂര്യ 41 ചിത്രീകരണം തുടങ്ങി - സൂര്യ സംവിധായകൻ ബാല ചിത്രം

ചിത്രത്തിൽ സൂര്യ ഡബിൾ റോളിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ട്

Suriya begins filming for director Bala's movie  Suriya movie with director bala  suriya new movie suriya41  സൂര്യ സംവിധായകൻ ബാല ചിത്രം  സൂര്യ സിനിമ സൂര്യ41
18 വർഷങ്ങൾക്ക് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്നു

By

Published : Mar 28, 2022, 4:32 PM IST

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ബാലക്കൊപ്പമുള്ള തന്‍റെ അടുത്ത ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചതായി തമിഴ് താരം സൂര്യ. നടന്‍റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസായ 2ഡി എന്‍റർടെയ്‌ൻമെന്‍റാണ് നിര്‍മാണം. 'നന്ദ' (2001), 'പിതാമഗൻ' (2003) എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയുമായി വീണ്ടുമൊന്നിക്കുന്നതിലുള്ള ആവേശത്തിലാണ് താരം.

ബാലയെ തന്‍റെ ഗുരുവെന്ന് അഭിസംബോധന ചെയ്‌ത സൂര്യ അദ്ദേഹത്തിൽ നിന്നും ആക്ഷൻ എന്ന വാക്ക് വീണ്ടും കേൾക്കാനായി താൻ ആവേശഭരിതമാണെന്ന് കുറിച്ചു. 18 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സൂര്യ41 എന്ന് നിലവിൽ പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ സൂര്യ ഡബിൾ റോളിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Also Read: K Rail | 'ബൃഹദ് പദ്ധതിയുടെ സർവേ തടയാനാകില്ല' ; സാമൂഹികാഘാത പഠനവും തുടരാമെന്ന് സുപ്രീംകോടതി

സാധാരണ നിലയിലുള്ള ഒരു കഥാപാത്രത്തെയും ബധിരനും മൂകനുമായ മറ്റൊരു കഥാപാത്രത്തെയും സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുമെന്നും വിവരമുണ്ട്. മുപ്പൊഴുതും ഉൻ കർപ്പനൈകൾ താരം അഥർവയും കീർത്തി സുരേഷും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.

ABOUT THE AUTHOR

...view details