ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന സുരേഷ് ഗോപിയുടെ (Suresh Gopi) ഏറ്റവും പുതിയ ആക്ഷന്‍ ചിത്രമാണ് 'കാവല്‍' (Kaaval Teaser). സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ (Nithin Renji Panicker) ഒരുക്കുന്ന 'കാവലി' ന്‍റെ ടീസര്‍ (Kaaval Teaser) പുറത്തിറങ്ങി.|Film Title
ടൈറ്റിലിനെ അനര്‍ഥ്വമാക്കുന്ന രംഗമാണ് ടീസറില്‍. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ സുരേഷ് ഗോപി ഒരേസമയം രക്ഷകനായും ശിക്ഷകനായും എത്തുന്നുണ്ട്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തില്‍ തമ്പനാന്‍ എന്ന വേഷത്തിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. ചെറുപ്പക്കാലവും പ്രായമായതുമായ രണ്ട് ഷെയ്‌ഡുള്ള കഥാപാത്രമാണ് ചിത്രത്തില്‍ സുരേഷ് ഗോപിക്ക്. തമ്പാന്‍റെ ഉറ്റ സുഹൃത്ത് ആന്‍റണിയായി ചിത്രത്തില്‍ രഞ്ജി പണിക്കരും (Renji Panicker) എത്തുന്നുണ്ട്. ഇവരെ കൂടാതെ സുരേഷ് കൃഷ്‌ണ, സന്തോഷ് കീഴാറ്റൂര്‍, ശ്രീജിത്ത് രവി, ശങ്കര്‍ രാമകൃഷ്‌ണന്‍, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി ദേവ്, കിച്ചു ടെല്ലസ് തുടങ്ങിയവരും ചിത്രത്തല്‍ വേഷമിടുന്നു.
നിഥിന്‍ രഞ്ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിഥിന്‍റെ രണ്ടാമത്തെ ചിത്രം കൂടിയാണ് കാവല്‍. സുരേഷ് ഗോപിയുടെ തന്നെ ബ്ലോക്‌ബസ്‌റ്റര്‍ ചിത്രം 'ലേല'ത്തിന്‍റെ (Lelam) രണ്ടാം ഭാഗം ലേലം 2 (Lelam 2) ഒരുക്കുന്നതും നിഥിന്‍ രഞ്ജി പണിക്കരാണ്.