കേരളം

kerala

ETV Bharat / sitara

പ്രതികരണം മാന്യമായിരിക്കണം; പൃഥ്വിരാജിനെ പരോക്ഷമായി പിന്തുണച്ച് സുരേഷ് ഗോപി - sureshgopi

അഭിപ്രായ സ്വാതന്ത്രം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും, അതിനെതിരെയുള്ള പ്രതികരണം മാന്യമായിരിക്കണം എന്നും നടൻ സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു

Suresh Gopi  prithviraj  suresh gopi supports prithviraj  പ്രതികരണം മാന്യമായിരിക്കണം  പൃഥ്വിരാജ്  സുരേഷ് ഗോപി  പൃഥ്വിരാജിനെ പിന്തുണച്ച് സുരേഷ് ഗോപി  പൃഥ്വിരാജിന് പിന്തുണ  support to prithviraj  lakshadwep  ലക്ഷദ്വീപ്  സുരേഷ് ഗോപി ഫേസ്‌ബുക്ക്  suresh gopi facebook  sureshgopi  സുരേഷ്ഗോപി
പ്രതികരണം മാന്യമായിരിക്കണം; പൃഥ്വിരാജിനെ പരോക്ഷമായി പിന്തുണച്ച് സുരേഷ് ഗോപി

By

Published : May 28, 2021, 9:46 PM IST

ലക്ഷദ്വീപ് വിഷയത്തിൽ അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചയാളാണ് നടൻ പൃഥ്വിരാജ്. ഈ വിഷയത്തിൽ രൂക്ഷമായ സൈബർ ആക്രമണം നേരിട്ട നടന് പിന്തുണയുമായി രാഷ്‌ട്രീയ-ചലച്ചിത്ര രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോൾ വിഷയത്തിൽ നടൻ സുരേഷ്‌ ഗോപിയും തന്‍റെ പിന്തുണ അറിയിച്ചിരിക്കുകയാണ്. എന്നാൽ ലക്ഷദ്വീപിനെയോ, പൃഥ്വിരാജിനെയോ അദ്ദേഹം പരാമർശിച്ചിട്ടില്ല. അഭിപ്രായ സ്വാതന്ത്രം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും, അതിനെതിരെയുള്ള പ്രതികരണം മാന്യമായിരിക്കണം എന്നുമാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

പ്ലീസ്... പ്ലീസ്... പ്ലീസ്...

ഓരോ മനുഷ്യന്‍റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു.

വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്‍റെ നേരെ ഉന്നയിച്ചപ്പോൾ അതിന്‍റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാൻ. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കിൽ നമ്മൾ പാപികളാകും. അത് ഓർക്കണം. അഭ്യർഥനയാണ്. രാഷ്ട്രീയം കാണരുത് ഇതിൽ.

ABOUT THE AUTHOR

...view details