'ഐ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന 'തമിഴരസൻ'. വിജയ് ആന്‍റണി നായകനായി എത്തുന്ന ചിത്രത്തില്‍ പ്രതിനായക ഛായയുള്ള ഒരു ഡോക്ടർ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയും വിജയ് ആന്‍റണിയും കൊമ്പ് കോർക്കുന്ന 'തമിഴരസൻ' - thamizharasan tamil movie
അഞ്ച് വർഷത്തിന് ശേഷമാണ് സുരേഷ് ഗോപി ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്

"ഏറെ വൈകാരികതയാർന്ന ഒരു കഥാപാത്രമാണ് സുരേഷ് ഗോപിയുടേത് പ്രതിനായകാനായി തോന്നുമെങ്കിലും വിജയ് ആന്‍റണിക്ക് ഒപ്പം നിൽക്കുന്ന നായക തുല്യമായ കഥാപാത്രമാണ്. കഥ കേട്ട് സംതൃപ്തനായ അദ്ദേഹം തിരക്കുകൾക്കിടയിലും തമിഴരസന് വേണ്ടി ദിവസങ്ങൾ നീക്കിവെച്ച് പൂർണ സഹകരണം നൽകി. ചിത്രത്തിലെ മർമ്മ പ്രധാന കഥാപാത്രമായത് കൊണ്ട് അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരിക്കാനാവില്ല'', സംവിധായകൻ ബാബു യോഗേശ്വരൻ വ്യക്തമാക്കി.
ഇതാദ്യമായാണ് ഒരു ഫാമിലി ആക്ഷൻ എന്‍റർടെയ്നർ ചിത്രത്തില്‍ വിജയ് ആന്‍റണി അഭിനയിക്കുന്നത്. പത്ത് വയസുകാരന്‍റെ പിതാവയിട്ടാണ് വിജയ് ആന്‍റണി അഭിനയിക്കുന്നത്. രമ്യാ നമ്പീശനാണ് നായിക. സംഗീത, കസ്തൂരി, യോഗി ബാബു, സോനു സുഡ്, രാധാരവി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇളയരാജയാണ് സംഗീത സംവിധാനം. ചിത്രം ജൂലൈയിൽ പ്രദർശനത്തിനെത്തും.