ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണത്തില്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്നാലെ സുരേഷ് ഗോപി നിഥിന്‍ രഞ്ജി പണിക്കര്‍ ചിത്രത്തില്‍ നായകനാകും. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തിന്‍റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന സിനിമ ഫാമിലി ആക്ഷന്‍ ഡ്രാമയായിരിക്കും. ഗുഡ്‌വില്‍ എന്‍റര്‍ടൈയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുക.
രണ്ടാം വരവില്‍ ആക്ഷനൊരുങ്ങി സുരേഷ് ഗോപി; സംവിധാനം നിഥിൻ രഞ്ജി പണിക്കർ - സുരേഷ് ഗോപി
നേരത്തെ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 നിഥിന്‍ സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലേലം 2 അല്ല പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ട്.
നിഥിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 നിഥിന്‍ സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലേലം 2 അല്ല പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ലാല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്ത ആഴ്ച റിലീസ് ചെയ്യും.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം സയാ ഡേവിഡ്, ഐ എം വിജയന്‍, പത്മരാജ് രതീഷ്, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നിഖില്‍ എസ് പ്രവീണായിരിക്കും ഛായാഗ്രഹണം. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിക്കും.