Suresh Gopi back to Kollywood : വീണ്ടും തമിഴില്‍ സജീവമാവാനൊരുങ്ങി സുരേഷ് ഗോപി. നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 'തമിഴരശന്‍' എന്ന ചിത്രത്തിലൂടെയാണ് താരം തമിഴകത്ത് തിരിച്ചെത്തുന്നത്. ബാബു യോഗേശ്വര്‍ ഒരുക്കുന്ന ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'തമിഴരശന്‍'.
Tamilarasan dubbing ongoing : Tamilarasan release on December : ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യം സുരേഷ് ഗോപി തന്നെ ഫേസ്‌ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഡിസംബറില്‍ ചിത്രം റിലീസിനെത്തുമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്.
Tamilarasan location stills : നേരത്തെ ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. താരം തന്നെയാണ് ലൊക്കേഷന്‍ ചിത്രങ്ങളും പങ്കുവെച്ചത്.