96ലെ നായിക സണ്ണി വെയിനൊപ്പം; അനുഗ്രഹീതന്‍ ആന്‍റണിയിലെ സോങ് ടീസർ പുറത്ത് - Sunny Wayne and Gauri new film
സണ്ണി വെയിനും ഗൗരി ജി. കിഷനും പ്രധാന വേഷത്തിലെത്തുന്ന 'അനുഗ്രഹീതന്‍ ആന്‍റണി അടുത്ത വർഷം ആദ്യം തിയേറ്ററുകളിലെത്തും.

അനുഗ്രഹീതന്‍ ആന്‍റണിയിലെ സോങ് ടീസർ പുറത്ത്
സണ്ണി വെയിനിനൊപ്പം 96 സിനിമയിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ ഗൗരി ജി. കിഷനും. പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതന്‍ ആന്‍റണി' യിലെ സോങ് ടീസർ എത്തി. ഹരിശങ്കർ പാടിയ "കാമിനീ..." എന്ന ഗാനത്തിന്‍റെ ടീസറാണ് പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അരുൺ മുരളീദരനാണ്.