സിനിമാതാരം സണ്ണി വെയ്ൻ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയും നർത്തകിയുമായ രഞ്ജിനിയാണ് വധു. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അജു വർഗീസ് അടക്കം നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരത്തിന് ആശംസകളറിയിച്ചു.
നടൻ സണ്ണി വെയ്ൻ വിവാഹിതനായി - സണ്ണി വെയ്ൻ
രഞ്ജിനിയാണ് വധു. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹചടങ്ങുകളിൽ നടന്നത്.
sunny
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ൻ സിനിമയിലെത്തുന്നത്. പിന്നീട് അന്നയും റസൂലും, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, കൂതറ, ആട്, കായംകുളം കൊച്ചുണ്ണി തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടു. മഞ്ചിമ മോഹൻ മുഖ്യവേഷത്തിലെത്തുന്ന സംസം, ഗൗതമി നായർ സംവിധാനം ചെയ്യുന്ന വൃത്തം, നവാഗതനായ പ്രിൻസ് ജോയുടെ അനുഗ്രഹീതൻ ആൻ്റണി, ജീവ നായകനാകുന്ന തമിഴ് ചിത്രം ജിപ്സി എന്നിവയാണ് സണ്ണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.