ഷാജി പാപ്പനെയും പിള്ളേരെയും പോലെ 'ആട്' ചിത്രത്തിലെ സാത്താൻ സേവ്യറും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. ചിത്രത്തിൽ സണ്ണി വെയ്‌നാണ് സേവ്യറുടെ വേഷം ചെയ്‌തത്.
ആട് ഒരു ഭീകരജീവി, ആട് 2 സിനിമകൾക്ക് ശേഷം തിരശ്ശീലയിൽ വീണ്ടും ഹിറ്റ് ഒരുക്കാൻ ജയസൂര്യയും കൂട്ടരും വരുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥയുടെ പണിപ്പുരയിലാണെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസെന്നും മുൻപ് അറിയിച്ചിരുന്നു.
ആട് 3യുമായി സണ്ണി വെയ്‌ൻ
എന്നാൽ, ആട് 3യുടെ വരവിനായി പ്രേക്ഷകരെപ്പോലെ സാത്താൻ സേവ്യറും കാത്തിരിക്കുകയാണ്. 'ആട്- 3 ഇല്ലേ സേവ്യറേ' എന്ന് കുറിച്ചുകൊണ്ടുള്ള സണ്ണി വെയ്‌നിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത് മൂന്നാം ഭാഗത്തിനായി താരവും ആകാംക്ഷയിലാണ് എന്നാണ്. ഒരു ആടിനെ പിടിച്ചുനിൽക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് നടന്‍ ആട് 3യെ കുറിച്ച് ചോദിച്ചത്.
ആട് മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് സണ്ണി വെയ്‌നിന്‍റെ മറുപടിയായും ഫേസ്ബുക്ക് പോസ്റ്റിനെ കണക്കാക്കാം. 2015ൽ റിലീസ് ചെയ്‌ത 'ആട്: ഒരു ഭീകരജീവിയാണ്' തിയറ്ററില്‍ പരാജയം ആയിരുന്നെങ്കിലും ടെലിവിഷൻ സംപ്രേഷണത്തിൽ പ്രേക്ഷകര്‍ സിനിമയെ ജനപ്രിയമാക്കി.
Also Read: കേരളത്തിന്‍റെ സ്നേഹത്തിനും കരുതലിനും നന്ദി, ഞാൻ മരിച്ചിട്ടില്ല; വ്യാജവാർത്തകൾക്ക് എതിരെ ഷക്കീല
ജയസൂര്യക്കും സണ്ണി വെയ്‌നിനും പുറമെ അജു വർഗീസ, ശ്രിന്ദ അര്‍ഹാന്‍, വിജയ് ബാബു, സൈജു കുറുപ്പ്, വിനീത് മോഹന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, ബിജുകുട്ടന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്‌തു. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിർമിച്ചത്.